23 August 2026 · 2:00 PM
Onam Celebration 2026 — 3rd Anniversary
പ്രിയ ഈസ്റ്റ് പാഡി അംഗങ്ങളെ,
സ്നേഹത്തിന്റെയും സമ്പത്തിന്റെയും ഓണക്കാലം വരവായി, നമ്മുടെ മൂന്നാം വാർഷികവും. നമ്മുടെ ഇത്തവണത്തെ ഓണാഘോഷവും 23-08-2026 ഞായറാഴ്ച 2 PM-ന് വെട്ടിക്കൽ V M പൗലോസ് ചേട്ടന്റെ ഭവനാങ്ങണത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞിട്ടുണ്ടാകുമല്ലോ.
2 PM-ന് വിവിധ ഓണക്കളികളോടെ ആരംഭിച്ച് 7 PM-ന് ഓണസദ്യയും കഴിച്ച് പിരിയത്തക്ക വിധത്തിലാണ് നമ്മൾ ക്രമീകരിച്ചിരിക്കുന്നത്.
ഓണപ്പൂവിടാൻ താൽപ്പര്യമുള്ളവർ 12:30 PM-ന് എത്തേണ്ടതാണ്.
അംഗങ്ങളെല്ലാവരും കൃത്യസമയത്ത് തന്നെ എത്തി നമ്മുടെ ഈ ഓണാഘോഷം ഗംഭീരമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
പ്രസിഡൻ്റ് V M ജോയി